
2010 ന്റെ ആദ്യവാരത്തില്‍ തന്നെ നെക്സസ് വണ്‍ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ നവവര്‍ഷത്തെ വരവേറ്റു. ഇപ്പോഴിതാ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് രംഗത്ത് ‘ബസ്‘ എന്ന നവതരംഗത്തിനും തുടക്കം കുറിച്ചുകൊണ്ട് സമാന സംരംഭങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. വിവരവിനിമയ രംഗത്തെ സാധ്യമായ എല്ലാ മേഖലകളിലും മേധാവിത്വം ഉറപ്പിക്കണമെന്ന ചിന്തയാണ് ഗൂഗിളിനെ നയിക്കുന്നതെന്ന് വ്യക്തം. അടുത്ത അവതാരം എന്ത് എന്ന് നിരീക്ഷിച്ചിരിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന പതിവ് രീതി ഇത്തവണയും ഗൂഗിള്‍ തെറ്റിച്ചില്ല.
നിലവില്‍ ഓര്‍ക്കുട്ട് എന്ന സേവനം ഉള്ളപ്പോഴാണ് പുതിയ ഒരു സേവനത്തിന് ശ്രമിച്ചത്. ഓര്‍ക്കുട്ട് ആകട്ടെ ഇന്ത്യയിലും ബ്രസീലിലും ആണ് കാര്യമായ വേരോട്മെങ്കിലും ഉണ്ടാക്കിയത്, അടുത്ത കാലത്തായി ഉപയോക്താക്കളുടെ കാര്യത്തില്‍ ഒര്‍ക്കുട്ട് കാര്യമായ വെല്ലുവിളിയും നേരിടുന്നുണ്ടെന്നത് ഗൂഗിളിനെ ശക്തമായ ഒരു തിരിച്ചുവരവിന് പ്രേരിപ്പിച്ചിട്ടുണ്ടാകണം. ഇന്റര്‍നെറ്റിന്റെ സമീപകാല ചരിത്രം പഠിക്കുകയാണങ്കില്‍ ഗൂഗിളിന് ശേഷം രണ്ടു പേരേ -ട്വിറ്ററും ഫേസ്ബുക്കും- വ്യക്തമായ വിപണി സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളൂ. ഇതില്‍ ട്വിറ്ററാകട്ടെ സാധാരണക്കാരില്‍ തുടങ്ങി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനാധിപര് , രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രീയ ഡിജിറ്റല്‍ ഇടനാഴിയായി മാറിക്കഴിഞ്ഞു. ഫേസ്ബുക്ക് വിവിധ ആപ്ലിക്കേഷനുകളാല്‍ സമ്പന്നമായി ജൈത്രയാത്ര തുടരുകയും ചെയ്യുന്നു. ഇവ രണ്ടിന്റെയും വര്‍ധിച്ച ജനപ്രീതി ഒര്‍ക്കുട്ടിനെ പരിധിക്ക് പുറത്താക്കി എന്നുപറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. “ഓ ഞാന്‍ ഒര്‍ക്കുട്ട് സ്ക്രാപ് ബുക്ക് നോക്കിയിട്ട് ഒരുമാസമായി’ എന്നോ ‘എല്ലാം കൂടി വയ്യന്നേ, ഒര്‍ക്കുട്ട് അക്കൌണ്ട് ഞാനങ്ങ് ഡിലീറ്റ് ചെയ്തു’ ...ഈ രീതി വര്‍ത്തമാനങ്ങള്‍ ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് പോലും ആയി പതിവ് സംഭാഷണങ്ങളില്‍ വരുവാനും തുടങ്ങി.
എതായാലും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് എന്ന അക്ഷയഖനിയെ അങ്ങനെയങ്ങ് വെറുതെ വിടുന്നത് ഭാവിയില്‍ തങ്ങളുടെ തേരോട്ടത്തിന് വെല്ലുവിളിയാകുമെന്ന് കണ്ട് തയാറാക്കിത് പോലെയാണ് പുതിയ ‘ബസ്’ ന്റെ രൂപസംവിധാനം. ആദ്യ വിശകലനത്തില്‍ വിജയം തന്നെയാണന്നതിന് അവതരിപ്പിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ വന്നെത്തിയ ഒന്‍പത് ദശലക്ഷം സന്ദേശങ്ങള്‍ തന്നെ ഉത്തമ ദൃഷ്ടാന്തം.
എന്താണ് ഗൂഗിള്‍ ബസ്:
അറിയാം അറിഞ്ഞുകൊണ്ടേയിരിക്കാം എന്നതാണല്ലോ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് ഇടങ്ങളുടെ ഘടന. പ്രത്യക്ഷത്തില്‍ ഇതു തന്നെയാണ് ബസ് ഉപയോഗിച്ചും ചെയ്യുന്നത്. നമ്മുടെ മനസില്‍ തോന്നുന്നത് എന്തുമാകട്ടെ അത് രേഖപ്പെടുത്താന്‍ ബസ് ന്റെ വിവരാലേഖനചതുരം ഉപയോഗിക്കാം. നമ്മെ പിന്തുടരുന്നവര്‍ക്ക് തല്‍ക്ഷണം ഈ വിവരം ലഭിക്കുകയും താത്പര്യമുള്ളവര്‍ക്ക് ഇതില്‍ മറുപടിയിടുകയും ആകാം. കുത്തിക്കുറിക്കലുകള്‍ മാത്രമല്ല, വായിച്ച വെബ്സൈറ്റുകളുടേയോ ബ്ലോഗുകളുടെയൊ വിലാസം പ്രസിദ്ധപ്പെടുത്തുകയോ, ചിത്രങ്ങള്‍-ആല്‍ബം-കാര്ട്ടൂണുകള്-വീഡിയോ എന്നിവ പങ്കുവയ്ക്കുകയോ ആകാം. നല്കുന്ന ഫോട്ടോയുടെ നഖചിത്രം മാത്രമാകും ബസില്‍ കാണുക പ്രസ്തുത ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പൂര്‍ണ വലിപ്പത്തില്‍ ആസ്വദിക്കാം. ട്വിറ്റര്‍ , ഫേസ് ബുക്ക്, ഫ്ലിക്കര്‍ ,പിക്കാസ പോലെയുള്ള സമാന രീതികളുമായി കൂട്ടിയിണക്കുകയുമാകാം.
എടുത്തു പറയേണ്ട പ്രത്യേകത ഇതിന് പ്രത്യേക രജിസ്ട്രേഷനോ ചോദ്യാവലി പൂരിപ്പിക്കല്‍ നടപടികള്‍ പോലുമോ ഇല്ല എന്നുള്ളതാണ്. നിലവിലെ ജിമെയില്‍ ഉപയോക്താക്കളെയാണ് ഗൂഗിള്‍ ഇതിലൂടെ പരസ്പരം കണ്ണികളാക്കുന്നത്. ജി മെയിലില്‍ അടുത്ത പ്രാവശ്യം പ്രവേശിക്കുമ്പോള്‍ ബസ് ലേക്കുള്ള ക്ഷണം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പേജ് പ്രത്യക്ഷപ്പെടും Sweet! Check out Buzzഎന്ന വരിയില്‍ ക്ലിക്ക് ചെയ്താല്‍ തത്ക്ഷണം ബസ് അംഗമാക്കപ്പെടും Nah, go to my inboxഎന്ന വരിയില്‍ മൌസ് ബട്ടണ്‍ അമര്‍ത്തി ബസ് അഭ്യര്‍ത്ഥന നിരാകരിച്ച് മെയില്‍ സേവനം മാത്രമാക്കി ജിമെയിലിനെ നിലനിര്‍ത്താം, പിന്നീട് സൌകര്യപ്രദമായ അവസരത്തില്‍ ബസില്‍ കയറികൂടുകയും ചെയ്യാം.
ഇടതു വശത്ത് ഇന്‍ബോക്സ് ലിങ്കിന് തൊട്ടുതാഴെ ബസ് എന്ന വാക്ക് കോള്‍ ഔട്ട് ചിത്രത്തോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഇവിടെയാണ് ഇനി ബസ് ന്റെ ഇരിപ്പിടം. വന്നെത്തുന്ന ചെറു സന്ദേശങ്ങളും അപ്ഡേറ്റുകളും ഇതില്‍ ക്ലിക്ക് ചെയ്തു പ്രത്യക്ഷപ്പെടുത്തുന്ന പേജില്‍ നിന്നറിയാം. ജി മെയിലില്‍ അവതരിപ്പിച്ച കോണ്‍വര്‍സേഷന്‍ ശൈലിയാണ് ബസിലും തുടരുന്നത്. അതായത് ഒരു ചെറുസന്ദേശത്തിനുള്ള മറുകുറിപ്പ് തൊട്ടുതാഴെ താഴെയായി അണിനിരക്കും.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുന്ന ഇടങ്ങളിലാണ് ബസ് കൂടുതല്‍ ജനകീയമാകാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം. കാരണം ഇത് പതിവായി ഉപയോഗിക്കുന്ന ഇമെയിലിന് ഒപ്പം തന്നെയെന്നതു തന്നെ. ജി മെയിലിനെ ഉപേക്ഷിക്കാനും വയ്യ എന്നാല്‍ ബസ് നെ അനുവദിക്കാനും വയ്യ എന്നതാകും സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ ശ്രംഖല പരിപാലിക്കുന്നവരുടെ ആശങ്ക. ജോലിക്കും വിനോദത്തിനും ഇടയിലെ കണ്ണിയായി മാറുമോ ബസ്, കാത്തിരുന്നു കാണാം.
ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിവയ്ക്കായുള്ള മൊബീല്‍ പതിപ്പും സജ്ജമാണ്, ഗൂഗിള്‍ മാപ്പുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല് നമ്മുടെ തൊട്ടടുത്തുള്ള ചങ്ങാതിമാരെ കണ്ടുപിടിക്കല് എളുപ്പമാകും. ഒരപകടത്തിലോ ആപത്ഘട്ടത്തിലോ എത്തപ്പെട്ടാല്‍ ചങ്ങാതിമാരുടെ സഹായം തേടാന്‍ ഇതെളുപ്പമാകും. അതേ സമയം മേലുദ്യോഗസ്ഥനോ അദ്ധ്യാപകനോ അറിയാതെ മുങ്ങിനടക്കുന്നവര്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിടിക്കപ്പെടാനും ഇതുമതി. നമ്മുടെ സന്ദേശങ്ങളും മറുപടിക്കുറിപ്പുകളും ആരോക്കെ കാണണമെന്ന് തീര്‍ച്ചപ്പെടുത്തേണ്ടത് ആവശ്യമാണന്ന് ചുരുക്കം.
അതീവ ലളിതമാക്കാനുള്ള യത്നത്തില്‍ ജിമെയിലില്‍ നിന്ന് നേരിട്ട് ബസിലേക്ക് ടിക്കറ്റ് കൊടുക്കുകയായിരുന്നു. ഇതിന് പകരമായി താഴെ കൊടുത്തിരിക്കുന്ന പോലെ ഒരു ചോദ്യാവലി കൂടി പൂരിപ്പിച്ച ശേഷമാകാമായിരുന്നു ബസ് ലേക്കുള്ള പ്രവേശനം.
• എല്ലാ ഇമെയില്‍ കോണ്ടാക്ട് പേരുകളേയും പിന്തുടരണോ?
• @ ടൈപ്പ് ചെയ്യുമ്പോള്‍ പൂര്‍ണ ജിമെയില്‍ വിലാസം സന്ദേശങ്ങളില്‍ പ്രസിദ്ധപ്പെടുത്താമോ?
• ഭൂമിശാസ്ത്ര വിവരങ്ങള്‍ കാണിക്കാമോ?
• ഓരോ തവണ ബസ് ചെയ്യുമ്പോഴും പബ്ലിക്ക്, പ്രൈവറ്റ് എന്ന് നിജപ്പെടുത്തുന്ന സന്ദേശം കാണിക്കണമോ?
എല്ലാ ഇ മെയില്‍ കോണ്ടാക്ടുകള്ക്കും നമ്മുടെ ബസ് അപ്ഡേറ്റുകള് പോകുന്നു ഇത് നാം അറിയാതെ സ്വകാര്യതയ്ക്ക് എല്ക്കുന്ന പ്രഹരമാകും എന്ന ആശങ്ക ഇപ്പോഴും ഉണ്ട്. അതായത് തനത്(ഡിഫോള്‍ട്ട്) രീതിയില്‍ എല്ലാ ഇ മെയില്‍ വിലാസങ്ങളും ബസിലേക്ക് കൂട്ടിചേര്ക്കപെടുന്നതിനാലായിരുന്നു ഇത്. എന്നാല്‍ പ്രോഫൈല്‍ പേജില്‍ പോയി വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയാല്‍ ബസ് നെ ആവശ്യാനുസരണം മാറ്റിയെടുക്കാം.. ആശങ്കകളേതായാലും ആദ്യ ദിനങ്ങളിലെത്തിയ മിക്കവര്‍ക്കും ബസ് ന്റെ ശൈലി ഇഷ്ടമായി എന്നത് ട്വിറ്ററിലെ #ബസ് ചര്‍ച്ചകള്‍ തന്നെ സാക്ഷ്യം.
സാധാരണ മെയില്‍ ജാലകത്തിലേക്ക് ജി ടോക് എന്ന മെസഞ്ചര്‍ സംവിധാനത്തെ കൂട്ടിയിണക്കി ഇമെയിലിനെ കൂടുതല്‍ ജനകീയവും വിപുലവുമാക്കി ഗൂഗിള്‍ നേരത്തേ തന്നെ വൈഭവം പ്രകടിപ്പിച്ചിരുന്നു. ഇതേ മാതൃകയില്‍ തന്നെയാണ് ബസ് ഉം സന്നിവേശിപ്പിച്ചിരിക്കുന്നത്. അഥവാ തത്കാലത്തേക്ക് ഈ സൌകര്യം ഒഴിവാക്കണമെങ്കില്‍ ജിമെയില്‍ പേജിന്റെ എറ്റവും താഴെ ഭാഗത്തുകാണുന്ന turn off buzz എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ഇതേ മാതൃകയില്‍ തന്നെ വീണ്ടും ബസ് സജീവമാക്കുകയും ചെയ്യാം.
ഗൂഗിള്‍ വേവ് ഉപയോഗിക്കാനും അറിയാനും മറ്റോരാള്‍ക്ക് പറഞ്ഞുകൊടുക്കാനും പ്രയാസമായിരുന്നെങ്കില്‍ ബസ് അതീവ ലളിതമാണ്. ഒരു പക്ഷെ ജിമെയിലിനും വേവിനും ഇടയിലുള്ള സ്ഥലത്താണ് ബസിനെ ഉപയോഗിച്ചിരിക്കുന്നത്. ട്വിറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിള്‍ ബസ് ല്‍ കൂടുതല്‍ മിനുക്കപ്പെടുത്തലുകള് നടത്തേണ്ടിയിരിക്കുന്നു. ഇങ്ങനെ പതിയെ ഓരോ ചെറു നീക്കങ്ങളിലൂടെ ട്വിറ്ററിന്റെയും ഫേസ് ബുക്കിന്റെയും മുകളില്‍ ഈ പുതിയ അവതാരത്തെ കാണാനാകുമോ, ഇതു വരെ പറയാറായിട്ടില്ല. എതായാലും കാത്തിരുന്നു കാണാം.
ബസ് സുന്ദരമാക്കാനുള്ള ചെറുവിദ്യകള്‍ :
* നക്ഷ്ത്ര സമാന ചിഹ്നം ( '*' Asterisk - shift 8) ഒരു വാക്കിന്റെയോ വാചകത്തിന്റെയോ മുന്നിലും പിന്നിലും കൊടുത്താല്‍ പ്രസ്തുത ഭാഗം *കടുപ്പിച്ച് / bold* കാണിക്കും. സന്ദേശത്തിലെ പ്രധാന ഭാഗത്തെ വ്യക്തമാക്കാന്‍ ഇതുപയോഗിക്കാം
അടിവര( '_' under score) ഇതു പോലെ മുന്നിലും പിന്നിലും നല്കി ഇടയിലുള്ള ഭാഗത്തെ അക്ഷരസഞ്ചയത്തെ _ചരിഞ്ഞ_ രീതിയില്‍ ആക്കാം
വെട്ടി മാറ്റിയ രീതിയില്‍ (
4 comments:
testing buzz
നന്ദി.സാങ്കേതികമായ അറിവില്ലാത്തതുകൊണ്ട് ഇതൊക്കെ വെറുതേ വായിച്ചു പോകാമെന്നു മാത്രം. ലോ ഫ്ലോര്‍ ബസ്സുകളെക്കുറിച്ചും ചില ലേഖനങ്ങള്‍ കണ്ടിരുന്നു.
thank u sir especially for last lines
ബസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു.. വളരെ നന്ദി
Post a Comment