ഇതുമായി ചേര്‍ത്തു വയ്ക്കാവുന്ന ചില പ്രശ്നങ്ങള്‍
1. നാളെ നമ്മുടെ പോലിസ് സ്റ്റേഷനുകളിലെ കമ്പ്യൂട്ടറുകളില്‍ പൈറേറ്റഡ് സോഫ്ട് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഒരാള്‍ ആര് ടി ഐ പ്രകാരം ശ്രമിച്ചാലോ, അല്ലെങ്കില്‍ മൈക്രോസോഫ്ടോ അഡോബിയോ നേരിട്ട് ഒരു പരാതിയോ കൊടുത്താല്‍ കള്ളന് കപ്പലില്‍ (ഗൂണ്ടാ പോലിസ് സ്റ്റേഷനില്‍) ആണെന്ന് തെളിയില്ലേ.
2. ബ്ലു ടൂത്ത് വഴി സിനിമ/പാട്ട് പകര്‍ത്തി കൊടുക്കുന്നതും കാണുന്നതും ഇതേ നിയമത്തിന്റെ കണ്ണില്‍ കുറ്റമല്ലേ. കേരളത്തില്‍ 2 കോടി മൊബീല്‍ കണക്ഷന് ഉണ്ടത്രേ. അതില്‍ കേവലം ഒരു ശതമാനം വരിക്കാരുടെ ഫോണില്‍ അനധികൃതമായി പകര്‍ത്തിയ സിനിമയ്യോ അല്ലെങ്കില്‍ ഒരു പാട്ടോ ഉണ്ടെന്നിരിക്കട്ടെ. എന്നു വച്ചാല്‍ രണ്ടു ലക്ഷം മലയാളികള്‍ ഗൂണ്ടാ ആണെന്നാണ് തെളിയാന്‍ പോകുന്നത്.
3. നമ്മുടെ തെരുവോരങ്ങളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകം വില്ക്കുന്നവരുടെ മുഖ്യ വിപണനം പൈറേറ്റഡ് പുസ്തകമാണ് . ഇപ്പോഴത്തെ ബെസ്റ്റ് സെല്ലറായ ചേതന്‍ ഭഗത്തിന്റെ പുസ്തകങ്ങളെടുക്കാം. എകദേശം 160 പതിപ്പുകള്‍ വിറ്റ ഫൈവ് പോയിന്റ് സംവണ്‍ അതിലും എത്രയോ കോപ്പി വ്യാജപ്പതിപ്പുകള്‍ മൂലം വായനക്കാരുടെ കയ്യില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ പ്രസാധകരായ രൂപ & കോ നമ്മുടെ ഐ ജി ക്ക് ഒരു കത്ത് കൊടുത്താല്‍ ഇത് വില്‍ക്കുന്ന പാവങ്ങളെയോ അല്ലെങ്കില്‍ ചുളുവിലയ്ക്ക് വാങ്ങി അലമാരയില്‍ വച്ചിരിക്കുന്ന മാന്യന്മാരെയോ ഗൂണ്ടാ ആക്റ്റില്‍ പെടുത്തുമോ.
4. സിനിമാ പ്രവര്‍ത്തകരുടെ/നിര്‍മാതാക്കളു
3 comments:
ഗൂണ്ടാ വിളയാട്ടം എവിടെ .
ഉചിതമായ സമയത്തു തന്നെ ബ്ലോഗ് പ്രസിദ്ധീകരിച്ചത് സന്തോഷമായി. ഇത്തരത്തില്‍ നിരവധി ഇരട്ട താപ്പുകള്‍ നമ്മുടെ ഭരണരംഗത്ത് വെളിവായികൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്്ട് വെയര്‍ സംബന്ധിച്ച് ഒരു ആര് ടി ഐ കൊടുത്താലോ എന്നു ആലോചിക്കുകയാണിപ്പോള്‍...ഇത്തരം ഇരട്ട താപ്പുകളെ നമുക്ക് വാര്‍ത്തയുമായി നല്‍കാം
നല്ല വിവരണം മാഷെ.
Post a Comment