1948 ല്‍ രാജ്യത്തെ ടെലഫോണ്‍ സാന്ദ്രത കേവലം 0.02 ശതമാനം മാത്രമായിരുന്നു. ഇന്ന് പടിപടിയായുള്ള പൊതുമൂലധന നിക്ഷേപത്തിന്റെ ഭാഗമായി ബി എസ് എന്‍ എല്‍ ന്റെ ആസ്തി (ഭൂമി,കെട്ടിടം,കേബിള്‍ ,പ്ലാന്റ് ) 54352 കോടി, വന്നഗരങ്ങളീല് മാത്രം നോക്കിയാല്‍ 2.5 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി, 38,302 എക്സ്ചേഞ്ചുകള്‍ ,46,565 മൊബീല്‍ ഫോണ്‍ ടവറുകള്‍ ,614755 റൂട്ട് കിലോമീറ്റര്‍ ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖല. ഇത്രയും ബൃഹത്തായ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിട്ടും അതിന് ആനുപാതികമായ ലാഭം ഉണ്ടാക്കാനാകുന്നില്ല എന്ന് കുറ്റപ്പെടുത്താനാകില്ല, കാരണം പൊതു മേഖലാ സ്ഥാപനങ്ങളുടെ സൌകര്യം പങ്കിട്ടെടുത്താണ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സേവനം നല്‍കുന്നത്. എന്നാല്‍ താരതമ്യപ്പെടുത്തുമ്പോഴുള്ള പരിമിതമായ നിക്ഷേപം കൊണ്ട് ഇവര്‍ കനത്ത തോതില്‍ ലാഭം ഉണ്ടാക്കുന്നുണ്ട് എന്നത് ബാലന്‍സ് ഷീറ്റിലും ഓഹരി വിപണിയിലെ കയറ്റത്തിലും കാണാനാകുന്ന വസ്തുത. അതേ സമയം ഈ സ്വകാര്യ സംരംഭകരെ എങ്ങനെയെല്ലാം ഗ്രാമീണ ടെലകോം ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താന്‍ ആകര്‍ഷിക്കാം എന്നതാകണം ഇനി നമ്മുടെ രാജ്യത്തെ ഈ മേഖലയിലെ വികസനത്തിന് ചെയ്യാനാകുന്നത്. നഗര ഇന്ത്യ എകദേശം വളര്ച്ചാമുറ്റലില് (സ്റ്റാഗ്നേഷന് ) എത്തിയ അവസ്ഥയില്‍ സ്വഭാവികമായും ഇവര്‍ അടുത്ത ചെറുപട്ടണങ്ങള്‍ ലക്ഷ്യമിട്ട് ഗ്രാമപ്രദേശങ്ങളില്‍ വരെ എത്തും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ സര്‍ക്കാരിന് ഇവിടെ രാസത്വരകമായി പ്രവര്‍ത്തിക്കാനായാല്‍ മറ്റ് മേഖലകളിലെ പുരോഗതിക്കും ഊര്‍ജമേകും.
എന്തൊക്കെയാണ് ഗ്രാമീണതലത്തില്‍ ശ്രദ്ധപതിപ്പിക്കാവുന്ന നേട്ടങ്ങള്‍ :
1.കാര്‍ഷിക വിപണിയില്‍ ഇടനിലക്കാരെ ഒഴിവാക്കി, അപ്പപ്പോള്‍ നഗരത്തിലെ വിവരം നല്കി വിലയിടിയുന്ന ഘട്ടത്തില്‍ പോലും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ സഹായിക്കാം. ഇത് കൂടാതെ ചരക്ക് നീക്കം കാര്യക്ഷമമാക്കാം.
വ്യക്തികളുടെ കാര്യക്ഷമത വര്‍ദ്ധിക്കും , ഇത് വഴി സാമ്പത്തിക രംഗം സുസ്ഥിര വളര്ച്ചയിലെത്തിക്കാം.
പൊതുസേവനങ്ങളായ വിദ്യാഭ്യാസം , ആരോഗ്യം, ധാന്യങ്ങളുടെയും ആഹാര സാധനങ്ങളുടെയും വിതരണം (റേഷന്‍ ) എന്നിവ കാര്യക്ഷമമാക്കാം
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഗ്രാമീണ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ( Micro Small and Medium level Enterprises) പരിമിതമായ തോതിലെങ്കിലും ആരംഭിക്കാം. റൂറല്‍ ബി പി ഓ തമിഴ്നാട്ടില്‍ ആരംഭിച്ചതും വിജയകരമായി മുന്നോട്ട് പോകുന്നതും ഉദാഹരണം.
വാര്‍ത്താ മാധ്യമങ്ങള്‍ അനുബന്ധമായി എത്തും , ഇന്റര്‍നെറ്റ് കിയോസ്ക്കുകളും
ഇതിനായി എന്തു ചെയ്യാനാകും : നഗരപ്രദേശത്ത് അഞ്ച് എക്സേഞ്ചിന് /ടവറിന് ഒന്ന് എന്ന കണക്കിലെങ്കിലും അതി വിദൂര ഗ്രാമത്തില്‍ സേവനം തുടങ്ങാന്‍ സ്വകാര്യ സേവന ദാതാക്കളെ നിര്‍ബന്ധിക്കാം, ഇതിനായി ഇപ്പോള്‍ തന്നെ ഒരു ഘടനാ സംവിധാനം ഉണ്ടെങ്കിലും അതിന്റെ പോരായ്മയാണല്ലോ ഗ്രാമ-നഗര വിടവ് ഇത്രമേല്‍ രൂക്ഷമാക്കിയത്. പ്രത്യേക നിരക്കുകള്‍ ഉള്ള താരിഫ് ഘടന, ചിലവ് കുറഞ്ഞ അടിസ്ഥാന സൌകര്യ ഉപകരണങ്ങള്‍ എന്നിവ വ്യാപകമാക്കണം. ചെന്നൈ ഐ ഐ ടി കോര്ഡെക്ട് (corDECT)എന്ന പേരില്‍ ഇത്തരം ഗ്രാമ കേന്ദീകൃത ഉപകര്‍ണങ്ങള്‍ വികസിപ്പിച്ച് വിന്യസിപ്പിക്കുന്നുണ്ട്, ഇത് വലുതാക്കാന്‍ (സ്കെയില്‍ അപ്പ്) ഉള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണം. ഗ്രാമ പ്രദേശത്തെ ആളുകളുടെ കുറഞ്ഞ ക്രയശേഷിയും അവിടെ കവറേജ് ഉറപ്പാക്കാന്‍ ഉള്ള ഭൂമിശാസ്ത്ര പ്രശ്നങ്ങള്‍ എന്നിവ നിര്‍ദ്ധാരണം ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങളുടെ മത്സരപരമല്ലാത്ത സഹകരണവും തേടാം.
ഗാന്ധിജി സ്വപ്നം കണ്ടതുപോലെ സ്വയപര്യാപ്തമായ ഗ്രാമം ഉറപ്പാക്കാന്‍ ടെലകോം അടിസ്ഥാന സൌകര്യത്തിന് നിര്‍ണായകമായ പങ്കുണ്ട്. വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ പോലും സോളാര്‍ പാനലിന്റെ വെളിച്ചത്തില്‍ ടെലകോം സൌകര്യങ്ങള്‍ എത്തി എന്നതും , ഇന്ന് ലോകത്തിലെ എറ്റവും ചിലവ് കുറഞ്ഞ ടെലഫോണ്‍ നിരക്ക് നമ്മുടെ രാജ്യത്തേതാണന്നതും അനുകൂല ഘടകങ്ങളാണ്. വേണ്ടത് അനൂകൂല ഘടകങ്ങളെ കൂടുതല്‍ അനുകൂലമാക്കാനും പ്രതികൂല സാഹചര്യങ്ങളെ പരമാവധി കുറച്ച് കൊണ്ട് വരാനും ഉള്ള ആശയങ്ങളും അതിന്റെ പ്രയോഗവത്കരണവുമാണ്.
2 comments:
ആദര്‍ശ് ,
എങ്ങനെ ഫോളോ ചെയ്യും..?
നഗരങ്ങളില്‍ ഒരാളുടെ പേരില്‍ത്തന്നെ അനേകം ഫോണ്‍ കണക്ഷനുകളുള്ളത് ഗ്രാമ നഗര അന്തരം കൂടുതല്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നില്ലെ?
Post a Comment